Monday, March 29, 2010

Kolkatta my Love

പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും കഥപറയുന്ന കല്‍ക്കട്ട മൈ ലവ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ബംഗാളിന്റെ രാഷ്ടീയ സാമൂഹ്യ പശ്ചാത്തലം വളരെ പച്ചയായി അവതരിപ്പിച്ച സിനിമയാണ് . വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിലെ അരാജകത്വ പ്രവണതകളെ ചോദ്യം ചെയ്യേണ്ടവര്‍ ആണ് വിദ്യാര്‍ഥികള്‍ എന്നുള്ള സത്യം വിളിച്ചു പറയുന്നത്നു ഈ സിനിമ . തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ആനിമേഷിന്റെ കാമ്പസ് ജീവിതം, അയാള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായി അവതരിപ്പിക്കാന്‍ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. വിപ്ലവത്തിന്റെ വിത്ത് മനസ്സില്‍ പതിഞ്ഞ അയാള്‍ക്ക് നേരിടേണ്ടിവരുന്ന ക്രൂരമായ പീഡന കഥ പറയുകയാണീ സിനിമ.

ഭരണ കൂടത്തിന്റെ പീഡനങ്ങളിലും തീവ്ര ആശയം കൈവിടാതെ അയാള്‍ മുന്നോട്ടു പോയി . മധാബിലത എന്ന പെണ്കുട്ടിയുമായ് അയാള്‍ പ്രണയത്തിലാവുകയും അവര്‍ തമ്മിലുള്ള ബന്ധത്തില്‍ അവള്‍ ഗര്‍ഭിണി ആവുകയും ചെയ്തു . പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ പിടിക്കപെടുകയും ചെയ്യുന്നു . അങ്ങനെ തന്‍റെ കുഞ്ഞിനെ കാണാന്‍ പോലും കഴിയാതെ നീണ്ട ജയില്‍വാസം അനുഷ്ടിക്കേണ്ടി വന്ന അയാള്‍ക്ക് അവസാനം അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. ആ സമയത്തും കെടാതെ തന്‍റെ പ്രണയവും സ്നേഹവും കാത്തുസൂക്ഷിച്ച മധാബിലത തന്റെ ഭര്‍ത്താവിനെയും കാത്തു ജയിലിന്‍റെ പുറത്തു കാത്തിരിക്കുന്ന ചിത്രം ജീവിതത്തില്‍ വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും വില വളരെ ഉയര്‍ന്നതാണെന്ന് വിളിച്ചോതുന്നതാണ് ഈ സിനിമ .