
ഭരണ കൂടത്തിന്റെ പീഡനങ്ങളിലും തീവ്ര ആശയം കൈവിടാതെ അയാള്‍ മുന്നോട്ടു പോയി . മധാബിലത എന്ന പെണ്കുട്ടിയുമായ് അയാള്‍ പ്രണയത്തിലാവുകയും അവര്‍ തമ്മിലുള്ള ബന്ധത്തില്‍ അവള്‍ ഗര്‍ഭിണി ആവുകയും ചെയ്തു . പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അയാള്‍ പിടിക്കപെടുകയും ചെയ്യുന്നു . അങ്ങനെ തന്‍റെ കുഞ്ഞിനെ കാണാന്‍ പോലും കഴിയാതെ നീണ്ട ജയില്‍വാസം അനുഷ്ടിക്കേണ്ടി വന്ന അയാള്‍ക്ക് അവസാനം അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. ആ സമയത്തും കെടാതെ തന്‍റെ പ്രണയവും സ്നേഹവും കാത്തുസൂക്ഷിച്ച മധാബിലത തന്റെ ഭര്‍ത്താവിനെയും കാത്തു ജയിലിന്‍റെ പുറത്തു കാത്തിരിക്കുന്ന ചിത്രം ജീവിതത്തില്‍ വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും വില വളരെ ഉയര്‍ന്നതാണെന്ന് വിളിച്ചോതുന്നതാണ് ഈ സിനിമ .
No comments:
Post a Comment